നടുവിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ശ്രീകണ്ഠപുരം മേഖലാ വാർഷിക പൊതുയോഗം നടുവിൽ വ്യാപാരഭവനിൽ നടന്നു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത് മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോർജ് തോണിക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി. തിലകൻ, പി.എ. ഹരിദാസ്, എം.എ. ജോൺസൺ, സാബുമണിമല, റോയി പുളിക്കൽ, ഷാബി ഈപ്പൻ, കെ. സുരേഷ് കുമാർ, സി.സി. മാമുഹാജി, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു. വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലയുടെ വാർഷിക പൊതുയോഗവും 2026–28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ആലക്കോട് വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. കെ.എം. ഹരിദാസ്, ജോൺസൺ എടാട്ടേൽ, പി. ബാഷിദ്, എം.പി. തിലകൻ, പി.എ. അഗസ്റ്റിൻ, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി ജോൺസൺ മാട്ടേൽ -പ്രസിഡന്റ്, ജോൺ പടിഞ്ഞാത്ത് -ജനറൽ സെക്രട്ടറിയായി, റോയ് പുളിക്കൽ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.